സൗ​ജ​ന്യ തി​മി​രനി​ർ​ണ​യ ക്യാ​ന്പ്
Thursday, August 18, 2022 10:51 PM IST
തി​രു​വ​ല്ല: ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി തി​രു​വ​ല്ല, തി​രു​ന​ൽ​വേ​ലി അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി, അ​ന്ധ​താ നി​വാ​ര​ണ സ​മി​തി, ജോ​യ് ആ​ലു​ക്കാ​സ് എ​ന്നി​വ​യു​ടെ​ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല ഡ​യ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​ന്നു​വ​രെ സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​മ്പ് ന​ട​ക്കും.
അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ​ പ​രി​ശോ​ധി​ക്കും.
ശ​സ്ത്ര​ക്രി​യ​യ്ക്ക് നി​ർദേ​ശി​ക്ക​പ്പെ​ടു​ന്ന രോ​ഗി​ക​ളെ അ​ന്നേ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് തി​രു​ന​ൽ​വേ​ലി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം വ്യാ​ഴം രാ​വി​ലെ​തി​രി​കെ എ​ത്തി​ക്കു​ന്ന​തു​മാ​ണ്. ഫോ​ൺ: 9947 291334.