ടാ​റിം​ഗ് തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, August 18, 2022 10:51 PM IST
കോ​ഴ​ഞ്ചേ​രി: നാ​ര​ങ്ങാ​ന​ത്ത് മ​ഹാ​ണി​മ​ല​യ്ക്കു സ​മീ​പം നെ​ല്ലി​ക്കാ​ല - നാ​ര​ങ്ങാ​നം റോ​ഡ് ടാ​റിം​ഗ് പ​ണി ന​ട​ത്തി​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ച്ച ര​ണ്ടു​പേ​രെ ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ര​ങ്ങാ​നം നി​ര​ന്ന​കാ​ല മു​തു​മ​ര​ത്തി​ൽ നി​ഷാ​ന്ത് (35), നാ​ര​ങ്ങാ​നം ക​ക്ക​ണ്ണി​മ​ല തെ​ക്കേ​ക്ക​ര സി​ജു (26 )എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ടാ​റിം​ഗ് ന​ട​ന്ന സ്ഥ​ല​ത്ത് കൂ​ടി വാ​ഹ​നം കൊ​ണ്ടു​പോ​കു​ന്ന​ത് വി​ല​ക്കി​യ റോ​ഡ് പ​ണി തൊ​ഴി​ലാ​ളി​ക​ളെ മ​ർ​ദ്ദി​ക്കു​ക​യും സോ​ഡാ കു​പ്പി കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ആ​റ​ന്മു​ള പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​നി ര​ണ്ടു പേ​രെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്യാ​നു​ണ്ട്. പ്ര​തി​ക​ളെ പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു
ആ​റ​ന്മു​ള പോ​ലീ​സ് ​ഇ​ൻ​സ്പെ​ക്ട​ർ സി. ​കെ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.