കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു​നേ​രേ ക​ല്ലെ​റി​ഞ്ഞ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Sunday, September 25, 2022 10:48 PM IST
പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഹ​ര്‍​ത്താ​ലി​നി​ടെ പ​ത്ത​നം​തി​ട്ട​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി ഷെ​ഫീ​ഖാ​ണ് (33) ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട- കു​മ്പ​ഴ റോ​ഡി​ല്‍ ക​ണ്ണ​ങ്ക​ര ജ​യി​ലി​ന് സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു​നേ​രെ​യാ​ണ് ഹ​ര്‍​ത്താ​ല​നു​കൂ​ലി​ക​ള്‍ ക​ല്ലെ​റി​ഞ്ഞ​ത്.
പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​രം ക​ളി​യി​ക്കാ​വി​ള ഭാ​ഗ​ത്തേ​ക്കു സ​ര്‍​വീ​സ് ന​ട​ത്തി​യ ബ​സി​നു നേ​രെ ഇ​ട​വ​ഴി​യി​ലു​ടെ എ​ത്തി​യ ഹ​ര്‍​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ക​ല്ലെ​റി​ഞ്ഞ ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ല്‍ ബ​സി​ന് കേ​ടു​പാ​ടു​ക​ളു​ണ്ടാ​വു​ക​യോ ആ​ര്‍​ക്കും പ​രി​ക്കേ​ല്‍​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. കൃ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മ​റ്റ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.