ചി​റ്റാ​ര്‍ അ​ള്ളു​ങ്ക​ലി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന
Sunday, November 27, 2022 10:55 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ അ​ള്ളു​ങ്ക​ല്‍ ഡാ​മി​നോ​ടു ചേ​ര്‍​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന ഇ​റ​ങ്ങി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യോ​ടെ ന​ദി നീ​ന്തി​ക്ക​ട​ന്ന് മ​റു​ക​ര​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ഒ​റ്റ​യാ​ന്‍ നേ​രം പു​ല​രു​ന്ന​തു​വ​രെ കൃ​ഷി​യി​ട​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. ഏ​ത്ത​വാ​ഴ​യും റ​ബ​റും അ​ട​ക്കം വ​ന്‍ തോ​തി​ല്‍ കൃ​ഷി ന​ശി​പ്പി​ച്ചു. പു​ളി​വേ​ലി​ല്‍ തോ​മ​സ് കോ​ശി​യു​ടെ 250 മൂ​ട് ഏ​ത്ത​വാ​ഴ കൃ​ഷി പൂ​ര്‍​ണ​മാ​യി ച​വി​ട്ടു​മെ​തി​ച്ചു. റ​ബ​ര്‍ തൈ​ക​ള്‍‌, തെ​ങ്ങി​ന്‍ തൈ​ക​ള്‍ എ​ന്നി​വ​യും പി​ഴു​തെ​റി​ഞ്ഞു.
രാ​വി​ലെ ആ​ളു​ക​ള്‍ എ​ഴു​ന്നേ​റ്റ് ബ​ഹ​ളം വ​ച്ചെ​ങ്കി​ലും ആ​ന മ​ട​ങ്ങാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് പ​ട​ക്കം പൊ​ട്ടി​ച്ച് ഭീ​തി​പ്പെ​ടു​ത്തി​യ​തോ​ടെ​യൈ​ണ് ന​ദി​യി​ലേ​ക്കി​റ​ങ്ങി​യ​ത്.