സ്കൂ​ട്ട​ർ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Thursday, December 1, 2022 10:38 PM IST
മ​ല്ല​പ്പ​ള്ളി: ടൗ​ണി​ൽനി​ന്ന് പ​ട്ടാ​പ്പ​ക​ൽ സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ ക​ട​ന്ന യു​വാ​വി​നെ പോ​ലീ​സ് കു​ടു​ക്കി. കു​ന്ന​ന്താ​നം നെ​ടു​ങ്ങാ​ട​പ്പ​ള്ളി ക​ല്ലു​ങ്ക​ൽ​പ്പ​ടി മ​ഠ​ത്തി​ക്കു​ളം ബെ​ന്നി ബാ​ബു(അ​ന​ന്തു-24)വി​നെ​യാ​ണ് കീ​ഴ്‌വാ​യ്‌​പൂ​ര് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് എ​ത്തു​ന്പോ​ൾ ര​ക്ഷ​പ്പെ​ടാ​ൻ തെ​ങ്ങി​ൽ ക​യ​റി​യ ഇ​യാ​ളെ സാ​ഹ​സി​ക​മാ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
മ​ല്ല​പ്പ​ള്ളി വെ​സ്റ്റ് മ​ഞ്ഞ​ത്താ​നം കൊ​ച്ചി​ക്കു​ഴി​യി​ൽ ജോ​ൺ വ​ർ​ഗീ​സി​ന്റെ വീ​ട്ടി​ൽ പെ​യി​ന്‍റിം​ഗ് പ​ണി​ക്കാ​യി വ​ന്ന അ​ജി​കു​മാ​ർ എ​ന്ന​യാ​ളു​ടെ സ്കൂ​ട്ട​ർ മ​ല്ല​പ്പ​ള്ളി-കോ​ട്ട​യം റോ‍​ഡി​ലു​ള്ള ഗ്ലാ​സ്‌ പാ​ല​സ് ക​ട​യു​ടെ മു​ന്നി​ൽ നി​ന്നു ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ചു​ ക​ട​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ മോ​ഷ്ടാ​വി​നെ​തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് സം​ഘം രാ​ത്രി​ത​ന്നെ വീ​ട്ടി​ൽനി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു വീ​ടി​നോ​ടു ചേ​ർ​ന്നുള്ള തെ​ങ്ങി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെടു​ത്തു​ക​യാ​യി​രു​ന്നു.
മോ​ഷ്ടി​ച്ച സ്കൂ​ട്ട​ർ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. എ​സ്ഐ​മാ​രാ​യ ജ​യ​കൃ​ഷ്ണ​ൻ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.