റോ​ള​ർ സ്കേ​റ്റിം​ഗ് വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Thursday, December 8, 2022 11:08 PM IST
കോ​ന്നി: ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന റോ​ള​ര്‍ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വി​ജ​യി​ക​ളാ​യ കാ​യി​ക താ​ര​ങ്ങ​ളെ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ൽ​എ ആ​ദ​രി​ച്ചു. കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ കാ​യി​ക പ്ര​തി​ഭ​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന യു​വ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി വാ​ഴ​മു​ട്ടം നാ​ഷ​ണ​ല്‍ സ്പോ​ര്‍​ട്സ് വി​ല്ലേ​ജി​ല്‍ പ​രി​ശീ​ലി​ക്കു​ന്ന 49 കാ​യി​ക താ​ര​ങ്ങ​ളാ​ണ് ദേ​ശീ​യ മ​ത്സ​ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ലോ​ക ചാ​മ്പ്യ​ന്‍ അ​ഭി​ജി​ത്ത് അ​മ​ല്‍ രാ​ജ് പ​രി​ശീ​ല​നം ന​ല്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ള്‍ പ​ത്തു മു​ത​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ത്സ​രി​ക്കും. കേ​ര​ള​ത്തി​ല്‍നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​യി​ക താ​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത് വാ​ഴ​മു​ട്ടം നാ​ഷ​ണ​ല്‍ സ്പോ​ര്‍​ട്സ് വി​ല്ലേ​ജാ​ണ്.
അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. മോ​ഹ​ന​ന്‍ നാ​യ​ര്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ സു​ഭാ​ഷ് ന​ടു​വി​ലേ​തി​ല്‍, ഗീ​താ​കു​മാ​രി, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പ്ര​സ​ന്ന​കു​മാ​ര്‍, നാ​ഷ​ണ​ല്‍ സ്പോ​ര്‍​ട്സ് വി​ല്ലേ​ജ് ഡ​യ​റ​ക്ട​ര്‍ രാ​ജേ​ഷ് ആ​ക്ലേ​ത്ത്, മ​നോ​ജ് കു​മാ​ര്‍, കോ​ച്ച് ബി​ജു രാ​ജ​ന്‍, ര​ജി കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.