ഓ​ർ​മ​പ്പെ​രു​ന്നാ​ൾ നാളെ മുതൽ
Friday, December 9, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ൺ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യി​രു​ന്ന ദാ​നി​യേ​ൽ മാ​ർ പീ​ല​ക്സി​നോ​സ്, ഫി​ലി​പ്പോ​സ് മാ​ർ യൗ​സേ​ബി​യോ​സ് എ​ന്നി​വ​രു​ടെ സം​യു​ക്ത ഓ​ർ​മ​പ്പെ​രു​ന്നാ​ൾ നാ​ളെ മു​ത​ൽ 13 വ​രെ ബേ​സി​ൽ അ​ര​മ​ന ചാ​പ്പ​ലി​ൽ കൊ​ണ്ടാ​ടും.
നാ​ളെ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യേ തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്. വൈ​കു​ന്നേ​രം സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് ഫാ. ​തോ​മ​സ് രാ​ജു ക​രു​വാ​റ്റ പ്ര​സം​ഗി​ക്കും. 12നു ​വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, പ്ര​ദ​ക്ഷി​ണം. 13നു ​രാ​വി​ലെ ഏ​ഴി​ന് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം, ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന, കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.
11ന് ​കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലും അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ണ്ടാ​കു​മെ​ന്ന് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ അ​റി​യി​ച്ചു.