ടാ​വി ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ രോ​ഗി ഇ​ന്ന് ആ​ശു​പ​ത്രി വി​ടും
Tuesday, February 7, 2023 10:56 PM IST
കോ​ട്ട​യം: ഹൃ​ദ​യം തു​റ​ക്കാ​തെ വാ​ൽ​വ് മാ​റ്റി​വ​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​ർ ഇ​ന്ന് ആ​ശു​പ​ത്രി വി​ടും. ഇ​ന്ന​ലെ ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ത​ല​ക​റ​ക്കം അ​നു​ഭ​വ
പ്പെ​ട്ട​തി​നാ​ൽ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലെ​ന്നും ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ കാ​ർ​ഡി​യോ​ള​ജി മേ​ധാ​വി ഡോ. ​വി.​എ​ൽ. ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. അ​ടൂ​ർ തെ​ങ്ങ​മം കി​ഴ​ക്കേ​ഹ​രി​വി​ലാ​സ​ത്തി​ൽ തു​ള​സീ​ധ​ര​കു​റു​പ്പി​ന്‍റെ ഭാ​ര്യ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ടൂ​ർ പ​ള്ളി​ക്ക​ൽ ഡി​വി​ഷ​ൻ മു​ൻ അം​ഗ​വു​മാ​യി​രു​ന്ന സു​ധാ കു​റു​പ്പി (61) നെ​യാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു ടാ​വി എ​ന്ന ആ​ധു​നി​ക ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ​ത്. ഹൃ​ദ​യം തു​റ​ക്കാ​തെ ര​ക്ത​ക്കു​ഴ​ലി​ല്‍​ക്കൂ​ടി ക​ട​ത്തി​വി​ടു​ന്ന ട്യൂ​ബി​ലൂ​ടെ (ക​ത്തീ​റ്റ​ര്‍) ഹൃ​ദ​യ വാ​ല്‍​വ് മാ​റ്റു​ന്ന നൂ​ത​ന ശ​സ്ത്ര​ക്രി​യ​യാ​ണ് ടാ​വി.