തി​രു​വ​ല്ല കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും
Saturday, March 18, 2023 10:22 PM IST
തി​രു​വ​ല്ല: 30-ാമ​ത് തി​രു​വ​ല്ല കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലും തി​രു​വ​ല്ല വൈ​ദി​ക മേ​ഖ​ല​യി​ലെ വൈ​ദി​ക​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും വി​ശു​ദ്ധ കു​ർ​ബാ​ന. അ​ഞ്ചി​ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലി​മീ​സ് കാ​തോ​ലി​ക്ക ബാ​വാ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. ഫാ. ​മാ​ത്യു പു​ന​ക്കു​ളം, ഫാ. ​തെ​യോ​ഫി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 5.30 മു​ത​ൽ 8.30 വ​രെ പ്ര​ശ​സ്ത സു​വി​ശേ​ഷ പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം ന​ട​ത്തും.

സ​ഭ​യി​ൽ ന​ട​ക്കു​ന്ന അ​സ്വാ​ഭാ​വി​ക കാ​ര്യ​ങ്ങ​ളാ​ണ് അ​ത്ഭു​ത​ങ്ങ​ളെ​ന്നും ഇ​തു മ​റ്റു​ള്ള​വ​രു​ടെ മു​ന്പി​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തേ​ണ്ട​ത് വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ ക​ർ​ത്ത​വ്യ​മാ​ണെ​ന്നും ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു. ന​മ്മു​ടെ നാ​വു​ക​ൾ കൃ​പ​യു​ള്ള​താ​ണെ​ങ്കി​ൽ ദൈ​വം ന​മു​ക്കു ത​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ളെ കു​റി​ച്ച് മ​റ്റു​ള്ള​വ​രോ​ട് പ​റ​യാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.