തൊ​ഴി​ലു​റ​പ്പ് പ​രാ​തി​ക​ളി​ൽ തീ​ർ​പ്പു ക​ല്പി​ച്ച് ഓം​ബു​ഡ്സ്മാ​ന്‍
Wednesday, May 24, 2023 10:49 PM IST
പ​ത്ത​നം​തി​ട്ട: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഓം​ബു​ഡ്സ്മാ​ന്‍ പ​രി​ഹ​രി​ച്ച​ത് 53 പ​രാ​തി​ക​ള്‍. പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓം​ബു​ഡ്സ്മാ​ന്‍റെ റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചു.
57 പ​രാ​തി​ക​ളി​ല്‍ 53 എ​ണ്ണം തീ​ര്‍​പ്പാ​ക്കി. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ നി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13 പ​രാ​തി​ക​ളും മേ​റ്റു​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള​ള ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലു പ​രാ​തി​ക​ളും ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള വീ​ഴ്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പ​രാ​തി​ക​ളും തൊ​ഴി​ലാ​ളി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള​ള ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ​രാ​തി​യും വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ വി​ല ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴ് പ​രാ​തി​ക​ളും ജോ​ലി സ്ഥ​ല​ത്ത് വ​ച്ച് പ​രി​ക്കേ​റ്റ​തു​മൂ​ലം ചി​കി​ത്സ ന​ട​ത്തി​യ​തി​ന്‍റെ ചെ​ല​വ് ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ​രാ​തി​യും ല​ഭി​ച്ചു. സോ​ഷ്യ​ല്‍ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും സ്വ​മേ​ധ​യാ ഏ​ഴു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു തീ​ര്‍​പ്പാ​ക്കു​ക​യും ചെ​യ്തു.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യും പി​എം​എ​വൈ ഭ​വ​ന പ​ദ്ധ​തി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ ഓം​ബു​ഡ്സ്മാ​ന്‍, മ​ഹാ​ത്മാ​ഗാ​ന്ധി എ​ന്‍​ആ​ര്‍​ഇ​ജി​എ​സ് ആ​ൻ​ഡ് പി​എം​എ​വൈ, പ​ന്ത​ളം ബ്ലോ​ക്ക് ഓ​ഫീ​സ് കോ​മ്പൗ​ണ്ട്, കു​ള​ന​ട പി.​ഒ., പി​ന്‍: 689 503 എ​ന്ന വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ ഇ-​മെ​യി​ല്‍ മു​ഖേ​ന​യോ അ​യ​യ്ക്കാം.