കു​ട്ടി​ക​ള്‍​ക്ക് കൈ​ത്താ​ങ്ങാ​യി ബോ​ധ​ന
Monday, May 29, 2023 10:08 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക ക്ഷേ​മ വി​ഭാ​ഗ​മാ​യ ബോ​ധ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 25 ല​ക്ഷം രൂ​പ​യു​ടെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​നി​ധി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​നു ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ധ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യാ​യ കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 400 കു​ട്ടി​ക​ള്‍​ക്ക് 6,000 രൂ​പ വീ​തം സ​ഹാ​യ​നി​ധി​യി​ലൂ​ടെ ന​ല്‍​കി.
1992 മു​ത​ല്‍ ബോ​ധ​ന​യി​ല്‍ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യാ​യ ഇ​ന്‍റഗ്രേ​റ്റ​ഡ് ചൈ​ല്‍​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ്് പ്രോ​ഗാം നി​ല​വി​ലു​ണ്ട്. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യു​ള്ള സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് പ​ദ്ധ​തി ന​ട​ത്തി​വ​രു​ന്ന​ത്. ബോ​ധ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​ സാ​മു​വേ​ല്‍ വി​ള​യി​ല്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. മാ​ത അ​മൃ​താ​ന​ന്ദ​മ​യി മ​ഠാ​ധി​പ​തി സ്വാ​മി​നി ഭ​വ്യാ​മൃ​ത​പ്രാ​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജ​യ മാ​ത്യൂ​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ഷാ​ജു മാ​ത്യു കൂ​ളി​യാ​ട്ട്, തി​രു​വ​ല്ല ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ഫി​ലി​പ്പ് ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.