ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ
Friday, March 29, 2024 2:56 AM IST
പ​ത്ത​നം​തി​ട്ട: 2024 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡ്യൂ​ട്ടി, പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍ വേ​ണ്ടി​വ​രു​ന്ന അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യ​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റാ​ണ് പ​ദ്ധ​തി​യു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍. ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാർ, പോ​ലീ​സ്, സി​എ​പി​എ​ഫ്, സി​ആ​ര്‍​പി​എ​ഫ്, സെ​ക്യൂ​രി​റ്റി പേ​ഴ്സ​ണ​ല്‍, ബെ​ല്‍ ഇ​സി​ഐ​എ​ല്‍ എ​ൻ​ജി​നി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ചി​കി​ത്സാ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്.

താ​മ​സ സ്ഥ​ല​ത്തുനി​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച പ​രി​ശീ​ല​നം, ഡ്യൂ​ട്ടി എ​ന്നി​വ​ക്കാ​യി ഇ​റ​ങ്ങു​ന്ന കാ​ല​യ​ള​വ് മു​ത​ല്‍ താ​മ​സ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന സ​മ​യം വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ന​ട​ക്കു​ന്ന അ​പ​ക​ട​ങ്ങ​ള്‍, അ​സു​ഖ​ങ്ങ​ള്‍ എ​ന്നി​വ​ക്കാ​ണ് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക.

തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ചെ​ല​വാ​കു​ന്ന തു​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്ന് ല​ഭ്യ​മാ​ക്കും.

ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ൽ ചി​കി​ത്സ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തു. ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പ​ദ്മ​ച​ന്ദ്ര​ക്കു​റു​പ്പ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍ അ​നി​ത​കു​മാ​രി എ​ന്നി​വ​രും ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​ങ്കെ​ടു​ത്തു.