മ​ര​ത്തി​ൽ ക​യ​റി​യ ആ​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ഫ​യ​ർ​ഫോ​ഴ്സ് താ​ഴെ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു
Wednesday, April 10, 2024 3:52 AM IST
അ​ടൂ​ർ: തേ​ക്ക് മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വ​ാസ്ഥ്യ​ത്തെ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചി​ര​ണി​ക്ക​ൽ കാ​ഞ്ഞി​ര​വി​ള വ​ട​ക്കേ​തി​ൽ ആ​ർ. രാ​ജ​നാ(61)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​റ​ക്കോ​ട്ടെ ഒ​രു വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന തേ​ക്ക് മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശാ​രീ​രി​ക അസ്വസ്ത​ത ഉ​ണ്ടാ​യ​ത്. മ​ര​ത്തി​ൽ കു​ടു​ങ്ങി​യ രാ​ജ​നെ അ​ടൂ​രി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി റോ​പ്പി​ന്‍റെ​യും വ​ല​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു. കൊ​ടും​ചൂ​ടാ​യ​തി​നാ​ൽ സൂ​ര്യ​ത​പ സാ​ധ്യ​ത​ക​ളും ‌ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: അ​നൂ​പ്, ശ​ര​ൺ.