പ്രി​യങ്കാ​ ഗാ​ന്ധി ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ‌; വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ക്ക​മാ​യി
Saturday, April 20, 2024 3:35 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ് സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​യ​ങ്ക​യെ സ്വീ​ക​രി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞു 2.15ന് ​പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഹെ​ലി​കോ​പ്ട​ര്‍ മാ​ർ​ഗം പ്രി​യ​ങ്കാ ഗാ​ന്ധി എ​ത്തും. തു​ട​ര്‍​ന്ന് പൂ​ങ്കാ​വ്, വാ​ഴ​മു​ട്ടം, കൊ​ടു​ന്ത​റ, അ​ഴൂ​ര്‍ വ​ഴി റോ​ഡ് മാ​ർ​ഗം മു​നി​സി​പ്പി​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി​ച്ചേ​രും. ഇ​താ​ദ്യ​മാ​യാ​ണ് പ്രി​യ​ങ്കാ​ഗാ​ന്ധി പ​ത്ത​നം​തി​ട്ട​യി​ലെ​ത്തു​ന്ന​ത്.

ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 94 മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 1437 ബൂ​ത്തു​ക​ളി​ല്‍​നി​ന്നു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ഉ​ച്ച​ക്ക് 1.30ന് ​മു​മ്പാ​യി സ്റ്റേ​ഡി​യ​ത്തി​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള പ​ന്ത​ലി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

പ​ങ്കെ​ടു​ക്കാ​ന്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ മു​നി​സി​പ്പി​ല്‍ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം പ്ര​വ​ര്‍​ത്ത​ക​രെ ഇ​റ​ക്കി വെ​ട്ടി​പ്പു​റം, ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം, റിം​ഗ് റോ​ഡി​ന്‍റെ സൗ​ക​ര്യ​പ്ര​ദ​മാ​യ വ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം.