പ​ബ്ലി​ക് സ​ർ​വീ​സ് അ​വാ​ർ​ഡ് സു​മ നാ​യ​ർ ച​ര​ളേ​ലി​ന്
Sunday, April 21, 2024 4:03 AM IST
പ​ത്ത​നം​തി​ട്ട: യു​എ​സ്എ നാ​ഷ​ണ​ൽ കി​ഡ്നി ഫൗ​ണ്ടേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ​ബ്ലി​ക് സ​ർ​വീ​സ് അ​വാ​ർ​ഡ് ഡോ.​ സു​മ നാ​യ​ർ ച​ര​ളേ​ലി​ന്. യു​എ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻ​ഡ് റി​സോ​ഴ്സ​സി​ലെ ഹെ​ൽ​ത്ത് സി​സ്റ്റം​സ് ബ്യൂ​റോ അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​ണ് ഡോ.​സു​മ.

കി​ഡ്നി രോ​ഗ​ത്തി​നെ​തി​രേ ര​ണ്ടു ദ​ശാ​ബ്ദ​ക്കാ​ല​ത്തെ പോ​രാ​ട്ട​ത്തി​നും എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും കി​ഡ്നി​ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ൻ ന​ട​ത്തി​യ സേ​വ​ന​ത്തി​നു​മാ​ണ് അ​വാ​ർ​ഡെ​ന്ന് നാ​ഷ​ണ​ൽ കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി​ൽ​വി​യ റോ​സാ​സ് അ​റി​യി​ച്ചു.

മേ​യ് 14 മു​ത​ൽ 18 വ​രെ ന​ട​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡ് ന​ൽ​കും . പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കൊ​റ്റ​നാ​ട് ച​ര​ളേ​ൽ സോ​മ​രാ​ജ​ൻ നാ​യ​രു​ടെ മ​ക​ളാ​ണ് ഡോ.​ സു​മ.