ഉളനാട് ബഥേല്‍ മാര്‍ത്തോമ്മ പള്ളി സുവര്‍ണ ജൂബിലി സമാപനം നാളെ
1565462
Saturday, June 7, 2025 4:06 AM IST
പത്തനംതിട്ട: ഉളനാട് ബഥേല്‍ മാര്‍ത്തോമ്മ ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ നടക്കുമെന്ന്ഭാവാഹികള് പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 10.30 ന് മാര്‍ത്തോമ്മ സഭയുടെ ചെങ്ങന്നൂര്‍ - മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായിരിക്കും.
ആന്റോ ആന്റണി എംപി സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. ഫാ.ഏബ്രഹാം ഉമ്മന്‍ അധ്യക്ഷത വഹിക്കും.
ജൂബിലിയോടനുബന്ധിച്ച് മൂന്ന് ഭവനങ്ങള്‍ സൗജന്യമായി നിര്‍മിച്ചു നല്‍കുകയും ഒരു ഭവനം നിര്‍മിക്കുന്നതിന് ഭാഗികമായി ധനസഹായം നല്‍കുകയും ചെയ്തു.
അഞ്ചാമത്തെ ഭവന നിര്‍മാണത്തിനുള്ള തുക സുവര്‍ണ ജൂബിലി ദിനത്തില്‍ മന്ത്രി വീണാ ജോര്‍ജ് കൈമാറും.
ജൂബിലിയോടനുബന്ധിച്ച് എസ്എസഎല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കും.
യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ സുവര്‍ണ ജൂബിലി വിളംബര റാലി ഇന്ന് 2.30 നടക്കും. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് കൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്യും.
വൈസ് പ്രസിഡന്റ് എം.എസ് ഏബ്രഹാം, ട്രസ്റ്റി പി. എം. ബാബു, സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ്, കണ്‍വീനര്‍ സാം കാച്ചോര എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.