തി​രു​വ​ല്ല: നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്രാം​ഗം പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കഴിഞ്ഞ ദിവസം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് അം​ഗം അ​ന്ന​മ്മ ജോ​ർ​ജാ​ണ് പ്ര​സി​ഡ​ന്‍റാ​യ​ത്.

മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ൺ​ഗ്ര​സി​ലെ അ​ല​ക്സ് പു​ത്തൂ​പ്പ​ള്ളി , പ​തി​മൂ​ന്നാം വാ​ർ​ഡ് അം​ഗം കോ​ൺ​ഗ്ര​സി​ലെ ജോ​ളി ജോ​ർ​ജ് , ര​ണ്ടാം വാ​ർ​ഡ് അം​ഗം എ​ൽ​ഡി​എ​ഫി​ലെ ര​വി മു​ട്ടാ​ണി എ​ന്നി​വ​രു​ടെ വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി.

മു​ൻ പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട​യാ​ളു​മാ​യ കെ.​പി. പു​ന്നൂ​സ് അ​ന്ന​മ്മ ജോ​ർ​ജി​നു വോ​ട്ടു ചെ​യ്തു. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ആ​റു പേ​രു​ടെ പി​ന്തു​ണ​യി​ലാ​ണ് അ​ന്ന​മ്മ ജോ​ർ​ജ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജോ​ളി ഈ​പ്പ​ന് നാ​ല് വോ​ട്ടു​ക​ൾ ല​ഭി​ച്ചു. മൂ​ന്ന് വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി.