പ​ന്ത​ളം: തു​മ്പ​മ​ണ്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം ഇ​ന്‍​സു​ലേ​റ്റ​ഡ് ഹൈ​ടെ​ന്‍​ഷ​ന്‍ ഇ​ല​ക്ട്രി​ക് കേ​ബി​ളി​നു തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

ശ​ക്ത​മാ​യ പൊ​ട്ടി​ത്തെ​റി കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ ഉ​ണ​ര്‍​ന്നു നോ​ക്കു​മ്പോ​ള്‍ ലൈ​നി​ല്‍ തീ ​പി​ടി​ക്കു​ന്ന​താ​യി ക​ണ്ട് ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​ളി​ച്ചു​വ​രു​ത്തി. ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം അ​ടൂ​രി​ലെ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലും വി​വ​രം ന​ല്‍​കി. വെ​ള്ളം പ​മ്പു ചെ​യ്ത് തീ​അ​ണ​ച്ചു.

സ​മീ​പ​വീ​ടു​ക​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് കേ​ബി​ൾ, ഒ​പ്റ്റി​ക്ക​ല്‍ ഫൈ​ബ​ര്‍ കേ​ബി​ള്‍ എ​ന്നി​വ​യെ​ല്ലാം തീ ​ക​ത്തി ന​ശി​ച്ചു.

വൈ​ദ്യു​ത പോ​സ്റ്റി​ലൂ​ടെ​യു​ള്ള ഇ​ന്‍​സു​ലേ​റ്റ​ഡ് ഹൈ ​ടെ​ന്‍​ഷ​ന്‍ കേ​ബി​ളി​ല്‍ ഇ​ന്‍​സു​ലേ​റ്റ​ഡ് അ​ല്ലാ​ത്ത ലൈ​നി​ല്‍ നി​ന്നും ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് വ​ഴി തീപീ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കെ​എ​സ്ഇ​ബി പ​റ​യു​ന്നു.