ഹരിതകേരളം മിഷൻ ജില്ലാതല പരിസ്ഥിതിദിനാഘോഷം തുന്പമണ്ണിൽ
1564878
Thursday, June 5, 2025 3:57 AM IST
പത്തനംതിട്ട: ജില്ലാ ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലാതല പരിസ്ഥിതി ദിനാഘോഷം ഇന്ന് തുമ്പമൺ എംജിഎച്ച്എസ്എസിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും.
കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസ് കോർപറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പരിസ്ഥിതിദിന സന്ദേശം നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ്മോൻ,
ജില്ലാ പഞ്ചായത്ത് മെംബർ റോബിൻ പീറ്റർ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എ. എസ്. നൈസാം, പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ്. ഹക്ക്, ഹരിതകേരളം മിഷൻ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജി. അനിൽ കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് - ഹയർ സെക്കൻഡറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കെ. സുധ എന്നിവർ പ്രസംഗിക്കും.
ജില്ലയിലെ മികച്ച സ്നേഹരാമം തയാറാക്കി പരിപാലിക്കുന്ന എംജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിനെ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ ആദരിക്കും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ശുചിത്വം, മാലിന്യ നിർമാർജ്ജന തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചിത്രരചന, പോസ്റ്റർ രചന, പസിൽ ഗെയിം എന്നിവ നടത്തും.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളും നേതൃത്വം നൽകും. ഇന്നു മുതൽ 30 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾക്കാണ് ജില്ലാ ശുചിത്വ മിഷൻ തുടക്കമിടുന്നത്.