പിക്കിൾ ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു
1564735
Wednesday, June 4, 2025 4:12 AM IST
തിരുവല്ല: മാമ്മൻ മത്തായി ഫൗണ്ടേഷൻ രാസലഹരിക്കെതിരേ നടത്തുന്ന സേ നോ ടു ഡ്രഗ്സ്, സേ യേസ് ടു സ്പോർട്സ് പ്രചാരണത്തിന്റെ ഭാഗമായി തിരുവല്ല സെന്റ് മേരീസ് ടെന്നീസ് ആൻഡ് പിക്കിൾബോൾ അക്കാഡമിയിൽ സംഘടിപ്പിച്ച പിക്കിൾബോൾ ടൂർണമെന്റ് മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജോബ് മൈക്കിൾ എംഎൽഎ ലഹരി വിരുദ്ധ സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. ടൂർണമെന്റിൽ നാല് വിഭാഗങ്ങളിലായി 35 മത്സരാർഥികൾ പങ്കെടുത്തു. ടൂർണമെന്റിനു മുന്നോടിയായി മൂന്നാഴ്ചത്തെ സൗജന്യ പിക്കിൾബോൾ പരിശീലന ക്യാമ്പും ഫൗണ്ടേഷൻ സംഘടിപ്പിച്ചിരുന്നു.
മാമ്മൻ മത്തായി ഫൗണ്ടേഷന്റെ അംഗങ്ങളായ എലിസബത്ത് മാമ്മൻ മത്തായി, ധന്യ മാമ്മൻ മത്തായി, ദീപക് മാമ്മൻ മത്തായി, ചെറിയാൻ പോളച്ചിറക്കൽ, ടി.ഒ. ഏബ്രഹാം, ടി. എം. തോമസ് കുറ്റൂർ, മാത്യൂസ് കെ. ജേക്കബ്, മനോജ് കുറ്റൂർ, സന്തോഷ് തോമസ്, റോബിൻ ജോർജ്, സനൽ ജി. പണിക്കർ, ഡോ.നിജി മനോജ്, നന്ദകുമാർ വർമ, റോയ് കണ്ണോത്ത് എന്നിവർ നേതൃത്വം നൽകി.