607 പേർ ദുരിതാശ്വാസ ക്യാന്പുകളിൽ
1564733
Wednesday, June 4, 2025 4:12 AM IST
പത്തനംതിട്ട: മഴക്കെടുതികളേ തുടർന്ന് ജില്ലയില്‍ 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 607 പേർ. 195 കുടുംബങ്ങളിലെ 237 പുരുഷന്മാരും 250 സ്ത്രീകളും 120 കുട്ടികളും ഉള്‍പ്പെടെയാണ് ക്യാന്പുകളിലുള്ളത്.
തിരുവല്ല താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകള്‍. 17 ക്യാമ്പുകളിലായി 182 കുടുംബങ്ങളിലെ 569 പേരാണ് ക്യാന്പുകളിലുള്ളത്.
കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുകളുണ്ട്. കോഴഞ്ചേരി താലൂക്കില്‍ വല്ലന എസ്എന്‍ഡിപി യുപിഎസില്‍ 10 കുടുംബങ്ങളിലെ 29 പേരും അടൂര്‍ താലൂക്കില്‍ പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പി സ്കൂളില്‍ മൂന്ന് കുടുംബങ്ങളിൽ ഒമ്പത് പേരുമാണുള്ളത്.