മേക്കൊഴൂരിൽ ഒരുമയുടെ പ്രവേശനോത്സവം
1564477
Tuesday, June 3, 2025 5:34 AM IST
മേക്കൊഴൂർ: മേക്കൊഴൂരിലെ പൊതു വിദ്യാലയ കൂട്ടായ്മയായ ഒരുമയുടെ നേതൃത്വത്തിൽ മാർത്തോമ്മ എച്ച്എസ്, എസ്എൻഡിപി യുപിഎസ്, എംഡിഎൽപിഎസ് എന്നിവിടങ്ങളിലെ സംയുക്ത പ്രവേശനോത്സവം കാർട്ടൂണിസ്റ്റ് ഷാജി മാത്യു ഉദ്ഘാടനം ചെയ്തു.
റവ. ബി. മാത്യു അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകരായ എം.ആർ. ശ്രീജാകുമാരി, വി.എസ്. സുശല, ജെസി ടി.കോശി, ജനപ്രതിനിധികളായ അനിതാ തോമസ്. ജനകമ്മ ശ്രീധരൻ, എസ്. സുനിൽ കുമാർ, എസ്എൻഡിപി യോഗം ശാഖ പ്രസിഡന്റ് ശശിധരൻ കൊയ്പ്പള്ളിൽ, ഒരുമ സെക്രട്ടറി ഏബ്രഹാം സാമുവേൽ, പിടിഎ പ്രസിഡന്റുമാരായ ജോൺ എ. സാമുവേൽ, സൗമ്യ അഭിലാഷ്, സുഷമദേവി എന്നിവർ പ്രസംഗിച്ചു.