പ്രളയക്കെടുതിയില്‍ അപ്പര്‍ കുട്ടനാട്
1564244
Monday, June 2, 2025 3:57 AM IST
തിരുവല്ല: പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയക്കെടുതികള്‍ ഒഴിയുന്നില്ല. ഇന്നലെ മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും പടിഞ്ഞാറന്‍ മേഖലയിലെ വെള്ളക്കെട്ടുകള്‍ തുടരുകയാണ്. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണവും കൂടി.
അപ്പര്‍ കുട്ടനാട്ടിലെ കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളംകയറിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 43ആയി. 412 കുടുംബങ്ങളിലായി 539 പുരുഷന്മാരും 565 സ്ത്രീകളും 275 കുട്ടിയും ഉള്‍പ്പെടെ 1379 പേരാണ് നിലവില്‍ ക്യാമ്പിലുള്ളത്. ജില്ലയില്‍ തിരുവല്ല താലൂക്കിലാണ് ഏറ്റവുമധികം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 34 ക്യാമ്പുകളിലായി 501 പുരുഷന്മാരും 522 സ്ത്രീകളും 251 കുട്ടികളുമായി 377 കുടുംബങ്ങള്‍ ഇവിടെ കഴിയുന്നു.
തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്കൂള്‍, തിരുമൂലപുരം സെന്റ് തോമസ് സ്കൂള്‍, കുറ്റൂര്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, കുമ്പനാട് ഗേള്‍സ് സ്കൂള്‍, ഇരവിപേരൂര്‍ നന്നൂര്‍ കമ്യൂണിറ്റി ഹാള്‍, തോട്ടപ്പുഴശേരി ചെറുപുഷ്പം എല്‍പി സ്കൂള്‍, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം,
നിരണം മുകളടി സര്‍ക്കാര്‍ യുപിഎസ്, കാവുംഭാഗം ഇടിഞ്ഞില്ലം എല്‍പിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, ഇരവിപേരൂര്‍ വാടിക്കുളം എന്‍എസ്എസ് സ്കൂള്‍, കടപ്ര സെന്റ് ഫ്രാന്‍സിസ് സ്കൂള്‍, കടപ്ര സര്‍ക്കാര്‍ യുപി സ്കൂള്‍, കവിയൂര്‍ തോട്ടഭാഗം സര്‍ക്കാര്‍ എല്‍പി സ്കൂള്‍, തിരുവല്ല സിഎംഎസ് എച്ച്എസ്എസ്,
കാവുംഭാഗം ഡിബിഎച്ച്എസ്, തിരുവല്ല ഡയറ്റ്, കുറ്റപ്പുഴ തിരുമൂലവിലാസം യുപി സ്കൂള്‍, ഇരവിപേരൂര്‍ മുരിങ്ങശേരി എല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, തോട്ടപ്പുഴശേരി എഎംഎംടിടിഐ, ഇരവിപേരൂര്‍ ദേവിവിലാസം എന്‍എസ്എസ് സ്കൂള്‍, കാവുംഭാഗം ആലംതുരുത്തി സര്‍ക്കാര്‍ എല്‍പി എസ്,
മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, കുറ്റൂര്‍ ബാലികമഠം, പെരിങ്ങര പിഎംവി എല്‍പിഎസ്, നിരണം സെന്റ് മേരീസ് എച്ച്എസ്, കടപ്ര സര്‍ക്കാര്‍ യുപി സ്കൂള്‍, കൊമ്പങ്കേരി എംടിഎല്‍പിഎസ്, പെരിങ്ങര സര്‍ക്കാര്‍ എല്‍പിഎസ്, വേങ്ങല്‍ എംടിഎല്‍പിഎസ്, കണ്ണശ സ്മാരകം എല്‍പിഎസ്, നുകത്തല സാംസ്കാരിക നിലയം എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
കോഴഞ്ചേരി താലൂക്കില്‍ ആറും മല്ലപ്പള്ളി, കോന്നി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുമാണുള്ളത്. കോഴഞ്ചേരി താലൂക്കില്‍ ആറന്മുള കോഴിപ്പാലം എന്‍എംയുപി സകൂള്‍, ആറാട്ടുപുഴ സര്‍ക്കാര്‍ യുപിഎസ്, നാല്കാലിക്കല് എംടിഎല്‍പിഎസ്, വല്ലന എസ്എന്‍ഡിപി യുപിഎസ്, മല്ലപ്പുഴശേരി കുറുന്തര്‍ സാംസ്കാരിക നിലയം, ഓന്തേക്കാട് എംടിഎല്‍പിഎസ് ക്യാമ്പുകളിലായി 32 കുടുംബങ്ങളിലെ 95 പേരാണുള്ളത്.
മല്ലപ്പള്ളി താലൂക്കില്‍ ആനിക്കാട് പിആര്‍ഡിഎസ് സ്കൂളില്‍ ഒരു കുടുംബങ്ങളിലെ നാലു പേരും കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് ഒരു കുടുംബത്തിലെ നാലു പേരും അടൂര്‍ താലൂക്കില്‍ പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പി സ്കൂളില്‍ ഒരു കുടുംബത്തിലെ രണ്ടു പേരുമാണുള്ളത്.