കെ.വി. തമ്പി പുരസ്കാരം കൃപ അമ്പാടിക്ക്
1564249
Monday, June 2, 2025 4:13 AM IST
പത്തനംതിട്ട: കവിയും വിവര്‍ത്തകനും അധ്യാപകനും പത്രപ്രവര്‍ത്തകനുമായിരുന്ന പ്രഫ. കെ.വി. തമ്പിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള കെ.വി. തമ്പി പുരസ്കാരത്തിന് എഴുത്തുകാരി കൃപ അമ്പാടിയെ തെരഞ്ഞെടുത്തു.
റവ. ഡോ. മാത്യു ദാനിയല്‍, മധു ഇറവങ്കര, ബാബു ജോണ്‍, ജോര്‍ജ് ജേക്കബ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. കവി, കഥാകൃത്ത്, ബാലസാഹിത്യകാരി എന്നീ നിലകളില്‍ ശ്രദ്ധേയയാണ്.
എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട പ്രസ് ക്ലബില്‍ ചേരുന്ന യോഗത്തില്‍ ശാന്ത കടമ്മനിട്ട പുരസ്കാരം സമ്മാനിക്കും.