പ്രവേശനം ഉത്സവമാക്കി ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂൾ
1564728
Wednesday, June 4, 2025 3:59 AM IST
തുവയൂർ: ഇൻഫന്റ് ജീസസ് സ്കൂളിലെ പ്രവേശനോത്സവം അടൂർ എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ.ജോൺ ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ഫാ. ജോബിൻ ജോസ് പുളിവിള അധ്യക്ഷത വഹിച്ചു.
സ്കൂൾ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സക്കറിയ പുത്തൻപുരയ്ക്കൽ, പ്രിൻസിപ്പൽ സിസ്റ്റർ ഷീജ എസ് സിവി, വൈസ് പ്രിൻസിപ്പൽ റീന ഡാനിയേൽ, നഴ്സറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നാൻസി എസ് സിവി, പിടിഎ പ്രസിഡന്റ് ഷാജി നെടുമ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികളുടെ കലാപരിപാടികൾ പ്രവേശനോത്സവത്തെ വർണാഭമാക്കി.