ലോക പരിസ്ഥിതി ദിനാചരണം
1564879
Thursday, June 5, 2025 3:57 AM IST
തിരുവല്ല: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി, വനംവകുപ്പിന്റെ സഹകരണത്തോടെ പുഷ്പഗിരിയിൽ വൃക്ഷത്തൈ നടീൽ നടന്നു. ഫോറസ്റ്റ് അസി. ഫോറസ്റ്റ് കൺസർവേറ്റർ ബി. രാഹുൽ ഉദ്ഘാടനം ചെയ്തു. തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാർ മുഖ്യാതിഥി ആയിരുന്നു. പാമ്പു കടിയേറ്റാൽ നൽകേണ്ട പ്രാഥമിക ശുശ്രൂഷയെ സംബന്ധിച്ച ക്ലാസ് പുഷ്പഗിരി എമർജൻസി വിഭാഗം അസി. പ്രഫസർ ഡോ. അർജുൻ ജയിംസ് നയിച്ചു.
പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ റവ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു തുണ്ടിയിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ഏബ്രഹാം വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
മൈലപ്ര: ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് മൈലപ്ര സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തിൽ വൃക്ഷത്തൈനടീലും പരിസ്ഥിതിസമ്മേളനവും നടത്തി . ഫാ. രാജു ഡാനിയേൽ വൃക്ഷത്തൈനട്ട് പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്തു .
സലിം പി. ചാക്കോ അധ്യക്ഷത വഹിച്ചു. റെജി പ്ലാതോട്ടത്തിൽ, ജോസ് പി. തോമസ്, ഷിനു ജോൺ, പ്രീനു ടി .മാത്യൂസ്, ഡൊമിനിക് ബേബി, വിൻസന്റ് വർഗീസ്, റോഷിൻ പി .വറുഗീസ് എന്നിവർ പ്രസംഗിച്ചു .
പത്തനംതിട്ട: ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് ആറന്മുള അസംബ്ലി പ്രവർത്തക സമ്മേളനവും പരിസ്ഥിതി ദിനാചരണവും ഇന്ന് മൂന്നിന് സുവാർത്ത ചർച്ച് മാരാമണ്ണിൽ നടക്കും.
എൻസിഎംജെ ജില്ലാ പ്രസിഡന്റ് ഫാ. ബെന്യാമിൻ ശങ്കരത്തിൽ അധ്യക്ഷത വഹിക്കുന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഡോ.പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്യും.
അടൂർ: ലോക പരിസ്ഥിതി ദിനാചരണം ലൈഫ് ലൈൻ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ ഇന്നു രാവിലെ എട്ടിന് ഡോ. പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ട് ആചരിക്കും. ഡോ. അനുസ്മിത ആൻഡ്രൂസ് പരിസ്ഥിതി ബോധവത്കരണ ക്ലാസ് നയിക്കും. ഡോ. ജോർജ് ചാക്കച്ചേരി പ്രഭാഷണം നടത്തും. ഡോ. ജെസ്ന ഹസൻ പ്രസംഗിക്കും.