കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ
1565253
Friday, June 6, 2025 3:54 AM IST
പത്തനംതിട്ട: കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കോതകത്തു ശശിധരൻ നായർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ബി. ഹരികുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറാർ രവീന്ദ്രൻ നായർ കണക്കും അവതരിപ്പിച്ചു.
പെൻഷൻ ബോർഡും ക്ഷേമനിധി ബോർഡും സംയോജിപ്പിച്ച് ഒറ്റ ബോർഡാക്കണമെന്നും ചെയർമാനായി വകുപ്പുമന്ത്രിയെ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികളായി കോതകത്ത് ശശിധരൻ നായർ - പ്രസിഡന്റ്, രാജേന്ദ്രൻ നായർ - സെക്രട്ടറി, രവീന്ദ്രൻ നായർ - ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.