ജില്ലയിൽ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിൽ: ഡിസിസി പ്രസിഡന്റ്
1565251
Friday, June 6, 2025 3:54 AM IST
പത്തനംതിട്ട: ജില്ലയില്‍ ഒട്ടാകെ വ്യാപകമായ രീതിയി ല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണെന്നും മന്ത്രി വീണാ ജോർജും ആരോഗ്യ വകുപ്പ് അധികൃതരും ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ.
കോവിഡ് വ്യാപനം ജില്ലയില്‍ ആശങ്ക ഉളവാക്കുന്നതാണ്. മഴക്കാല പൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെങ്ങും നടക്കാത്ത അവസ്ഥയാണ്. ഇത് നടപ്പിലാക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല.
ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആശാവര്‍ക്കര്‍മാര്‍ സമരത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവാരം കുറഞ്ഞ മരുന്നുകളാണ് നല്‍കുന്നത്.
അതിനാല്‍ സാധാരണക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി വന്‍ സാമ്പത്തിക ബാധ്യതയിലായിരിക്കുയാണ്. ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രിയെ റഫറൽ കേന്ദ്രമായി മാറ്റാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നതെന്നും സതീഷ് കൊച്ചുപറന്പിൽ കുറ്റപ്പെടുത്തി.