കോ​ഴ​ഞ്ചേ​രി: പ​മ്പാ​ന​ദി​യി​ല്‍ കു​ളി​ക്കാ​നെ​ത്തി​യ വ​യോ​ധി​ക​ന്‍ മു​ങ്ങി​മ​രി​ച്ചു. ഛത്തീ​സ്ഗ​ഡി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഭി​ലാ​യ്, മോ​ത്തി​ലാ​ല്‍ നെ​ഹ്റു ന​ഗ​ര്‍, പി.​ഡി. ഷാ​ജി​യാ​ണ് (64) മ​രി​ച്ച​ത്. ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു സ​മീ​പം ബ​ന്ധു​വീ​ടു​ക​ളു​ള്ള ഷാ​ജി മൂ​ന്നു ദി​വ​സം മു​ന്പാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്.

ര​ണ്ട് ദി​വ​സ​വും ബ​ന്ധു​വീ​ടു​ക​ളി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ ര​വി എ​ന്ന ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം പു​റ​ത്തേ​ക്കു പോ​യി​രു​ന്നു. ആ​റ്റു​തീ​ര​ത്തേ​ക്ക് പോ​യ ഷാ​ജി കു​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി പ​മ്പ​യാ​റ്റി​ലേ​ക്കു വീ​ണ​താ​കാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ട് മ​ണി​ക്കൂ​റി​നു ശേ​ഷം സ​ത്ര​ക്ക​ട​വി​നു താ​ഴെ​യാ​യി ആ​റ്റു​തീ​ര​ത്തോ​ട​ടു​ത്താ​യി മൃ​ത​ദേ​ഹം ക​ണ്ട നാ​ട്ടു​കാ​രാ​ണ് വി​വ​രം പോ​ലീ​സി​നെയും അ​ഗ്‌​നി​ശ​മ​ന സേ​ന​യെ​യും അ​റി​യി​ച്ച​ത്. സേ​ന എ​ത്തി ക​ര​യ്‌​ക്കെ​ടു​ത്ത മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നു ല​ഭി​ച്ച ആ​ധാ​ര്‍ കാ​ര്‍​ഡ് വ​ഴി​യാ​ണ് ആ​ളി​നെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഷാ​ജി​യു​ടെ അ​ച്ഛ​ന്‍റെ കാ​ല​ത്ത് ആ​റ​ന്മു​ള​യി​ൽ നി​ന്നും ഛത്തീ​സ്ഗ​ഡി​ലെ​ത്തി സ്ഥി​ര​താ​മ​സം തു​ട​ങ്ങി​യ​താ​ണ്.