ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍
1565248
Friday, June 6, 2025 3:49 AM IST
പത്തനംതിട്ട: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒമ്പത്. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. 90 കുടുംബങ്ങളിലായി 108 പുരുഷന്മാരും 127 സ്ത്രീകളും 72 കുട്ടികളും ഉള്‍പ്പെടെ 307 പേരാണ് ക്യാമ്പിലുള്ളത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പത്തനംതിട്ട: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തിരുവല്ല താലൂക്കിലെ വേങ്ങല്‍ എംടിഎല്‍പി സ്കൂൾ, മേപ്രാല്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ എന്നിവയ്ക്കും സുരക്ഷ മുന്‍നിര്‍ത്തി പെരിങ്ങര കാരയ്ക്കല്‍ എല്‍പി സ്കൂളിനും ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന് ഇന്ന് അവധി പ്രഖ്യാപിച്ചു.