അക്ഷരലോകത്തേക്കും മൂവർ ഒന്നിച്ച്
1564724
Wednesday, June 4, 2025 3:59 AM IST
അടൂർ: ഒന്നിച്ചെത്തിയ മൂന്നംഗസംഘം അക്ഷര ലോകത്തേക്ക്. തുവയൂർ ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂളിൽ ഇന്നലെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ ഇവ, ആത്മിക, ദിയ എന്നിവർ സഹോദരങ്ങളാണ്.
മണ്ണടി കല്ലുവിളയത്തില് ബിജോയ്സില് ബിനോയി ജോണ്സണ്, ജിഷ റെയ്ച്ചല്‍ ജോര്‍ജ് ദമ്പതികളുടെ മക്കളായ ഇവർ ഒറ്റപ്രസവത്തിൽ പിറന്നവരാണ്. കെജി ക്ലാസിലും ഒന്നിച്ചായിരുന്ന ഇവർ സ്കൂളിൽ ഏറെ പ്രിയപ്പെട്ടവരായിരുന്നു.
മാനേജർ ഫാ.ജോബിൻ ജോസ് പുളിവിളയിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീജ എസ് സിവി എന്നിവർ ചേർന്നു കുട്ടികളെ സ്വീകരിച്ചു. മണക്കാല എൻജിനിയറിംഗ് കോളജിലെ പ്രഫ. ജോൺ ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.