പടിയിറക്കത്തിലും അവർ ഒന്നിച്ചു
1565252
Friday, June 6, 2025 3:54 AM IST
മൈലപ്ര: ഔദ്യോഗിക ജീവിതം പൂർത്തീകരിച്ച് വിദ്യാലയത്തിൽ നിന്ന് പടിയിറങ്ങിയതിലും തോമസ് ജോർജിനും ജെസി ടീച്ചർക്കും ദിനപ്പൊരുത്തം. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്ത സ്കൂളുകളിലായി ജോലി ചെയ്തിരുന്ന മൈലപ്ര കൊച്ചുവിളയിൽ തോമസ് ജോർജും ഭാര്യ ജെസി ജേക്കബും കഴിഞ്ഞ 31നാണ് വിരമിച്ചത്.
മലങ്കര കത്തോലിക്കാ സഭ കോർപറേറ്റ് മാനേജ്മെന്റിനു കീഴിൽ തിരുവനന്തപുരം, പത്തനംതിട്ട രൂപതകളിലെ വിവിധ സ്കൂളുകളിൽ 33 വർഷത്തെ സേവന കാലഘട്ടത്തിൽ അഞ്ചുവർഷം പ്രഥമാധ്യാപകനുമായിരുന്ന തോമസ് ജോർജ് വല്യയന്തി എംഎസ് സി എൽപി സ്കൂളിൽ നിന്നുമാണ് വിരമിച്ചത്.
തിരുവല്ല, മാവേലിക്കര ഭദ്രാസനങ്ങളിലെ വിവിധ സ്കൂളുകളിൽ സേവനം ചെയ്ത ജെസി ജേക്കബ് ചെങ്ങന്നൂർ സെന്റ് ആൻസ് സ്കൂളിൽ നിന്നും വിരമിച്ചു. നിരണം ചക്കാട്ടുശേരിൽ കുടുംബാംഗമാണ് ജെസി. വിശ്രമജീവിതം കുടുംബഭരണവും കാർഷിക വൃത്തിയുമൊക്കെയായി കഴിയാനാണ് ദന്പതികളുടെ താത്പര്യം.