ലൈഫ് ലൈനില്‍ പരിസ്ഥിതിദിനാചരണം
1565466
Saturday, June 7, 2025 4:06 AM IST
അടൂർ: ലൈഫ്ലൈന് ആശുപത്രിയുടെയും അടൂര്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. പ്ലാസ്റ്റിക്കിനെതിരേ മുന്നേറ്റം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഗൈനക്കോളജി വിഭാഗം മേധാവിയും അടൂര്‍ ഒബ്സ്റ്റസ്ട്രിക്സ് ആന്‍ഡ് ഗൈനെക്കോളജിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റുമായ ഡോ. ബി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ലൈഫ് ലൈന്‍ സിഇഒയും ശുചിത്വ മിഷന് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജോര്‍ജ് ചാക്കച്ചേരി വിഷയം അവതരിപ്പിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മാത്യൂസ് ജോൺ, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.സാജന് അഹമ്മദ്, ഫീറ്റല്‍ മെഡിസിന് മേധാവിയും ഗൈനെക്കോളജിക്കല്‍ സൊസൈറ്റിയുടെ സെക്രട്ടറിയുമായ ഡോ. അനുസ്മിത ആന്‍ഡ്രൂസ്, ഗൈനെക്കോളജിസ്റ് ഡോ. ജെസ്ന ഹസന് എന്നിവര്‍ നേതൃത്വം നല്കി.
ഡോ.ബി.പ്രസന്നകുമാരിയുടെയും സഹ ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ ലൈഫ് ലൈന്‍ കാമ്പസില്‍ ചെടികള്‍ നട്ടു.