കാട്ടുപന്നി ആക്രമണത്തില്‍നിന്ന് കര്‍ഷകരെ സംരക്ഷിക്കണം: സജി അലക്സ്
1573673
Monday, July 7, 2025 3:41 AM IST
കല്ലൂപ്പാറ: കാട്ടുപന്നിയുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുവാന്‍ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും അതിനായി വാര്‍ഡ് തലങ്ങളില്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്തി കര്‍മസമിതികള്‍ രൂപികരിക്കണമെന്നും കേരള കോണ്‍ഗ്രസ് - എം ജില്ലാ പ്രസിഡന്റ് സജി അലകസ് ആവശ്യപ്പെട്ടു.
കേരളാ കോണ്‍ഗ്രസ് -എം കല്ലൂപ്പാറ മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് സാം കുളപ്പുള്ളി, ജില്ലാ സെക്രട്ടറി ജേക്കബ് മാമ്മന്‍ വട്ടശേരിൽ, ജേക്കബ് കെ ഇരണയ്ക്കൽ , ബിജു നൈനാന്, അനിഷ് നെടുംമ്പള്ളിൽ, അനി കൂടായില്‍, അനില്‍ ഏബ്രഹാം,പ്രസാദ് കൊച്ചുപാറയ്ക്കൽ, ജസ കുര്യന് പാട്ടമ്പലത്ത്, രാജു പൂതക്കുഴി എന്നിവര്‍ പ്രസംഗിച്ചു.