താലൂക്ക് ആശുപത്രികളിലേക്ക് മാർച്ച് എട്ടിന്
1573285
Sunday, July 6, 2025 3:41 AM IST
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജിയാവശ്യപ്പെട്ടും സര്‍ക്കാര്‍ ആശുപത്രികളുടെ തകര്‍ച്ചയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടും ജില്ലയിലെ താലൂക്ക് ആശുപത്രികളിലേക്ക് എട്ടിനു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് നടത്തും.
തിരുവല്ലയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന്, അടൂരില്‍ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, പത്തനംതിട്ടയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, മല്ലപ്പള്ളിയില്‍ മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായര്‍, റാന്നിയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ് എന്നിവര്‍ ജനകീയ മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്യും.