ആർട്ട് ഗാലറി ഉദ്ഘാടനം നാളെ
1572603
Friday, July 4, 2025 3:53 AM IST
പത്തനംതിട്ട: പത്തനംതിട്ട ക്ലിന്റ് ആർട്ട് ഗാലറി ആൻഡ് ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ ആരംഭിക്കുന്ന ആർട്ട് ഗാലറിയുടെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ് - കെഎസ്ആർടിസി ക്രോസ് റോഡിനു സമീപം നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. പ്രഫ.ടെൻസിംഗ് ജോസഫ് മുഖ്യാതിഥിയായിരിക്കും. എട്ടോളം ചിത്രകാരന്മാരുടെ പെയ്ന്റിംഗുകളാണ് ഗാലറിയിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദർശിപ്പിക്കുന്നത്.
പുറത്തുള്ള മറ്റു ചിത്രകാരന്മാർക്കും അവസരമൊരുക്കും. നാല്പതോളം പെയിന്റിംഗുകൾ പ്രദർശനത്തിൽ ഉണ്ടാകും. ആവശ്യക്കാർക്ക് ചിത്രങ്ങൾ വിലയ്ക്ക് വാങ്ങാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
സൊസൈറ്റി സെക്രട്ടറി പ്രേംദാസ് പത്തനംതിട്ട, പ്രസിഡന്റ് ഷേർലി സൂസൻ തോമസ്, ട്രഷറാർ റോയ് ഡാനിയൽ, ഷീല വടശേരിക്കര, എം. എസ്. കലാദേവി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.