നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകും: മന്ത്രി
1572602
Friday, July 4, 2025 3:53 AM IST
ഏഴംകുളം: നൈപുണ്യ വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി ആർ.ബിന്ദു. അടൂർ എസ്എൻ ഐടി കോളജിലെ ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തൊഴിൽ വികസനത്തിന് ആവശ്യമായ പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡ് വിതരണം നടത്തി. എസ്എൻഐടി കോളേജ് ചെയർമാൻ കെ.സദാനന്ദൻ അധ്യക്ഷത വഹിച്ചു.
കോളജ് മാനേജിംഗ് ഡയറക്ടർ എബിൻ അമ്പാടിയിൽ, പ്രിൻസിപ്പൽ ഇൻ ചാർജ് എൻ.രാധാകൃഷ്ണൻ നായർ, എംബിഎ വിഭാഗം ഡയറക്ടർ ജി.ഹരിസുന്ദർ, വിവിധ വകുപ്പ് മേധാവികളായ ആർ.എസ്.ചിപ്പി, സുജാ പൗലോസ്, ലക്ഷ്മി ആർ. നായർ, എം.സി.മല്ലിക, ഒ.അമ്പാടി, ആർ.ലക്ഷ്മിപ്രിയ, ജൂബിത്ത് ബാനർജി എന്നിവർ പ്രസംഗിച്ചു.