പ​ത്ത​നം​തി​ട്ട: പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​ർ, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ സ്പെ​ഷ​ല്‍ അ​സം​ബ്ലി​യും ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​വും പ​ത്ത​നം​തി​ട്ട മാ​ര്‍​ത്തോ​മ്മ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം നി​ര്‍​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കു​ന്ന ല​ഘു​ലേ​ഖ പ്ര​കാ​ശ​നം ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​സ്. ശ്രീ​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.

മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യേ​റ്റാ​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ​യും വാ​ക്‌​സി​നും പ്ര​ധാ​ന​മാ​ണ്. ക​ടി​യേ​റ്റാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് പെ​ട്ടെ​ന്ന് രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യോ മാ​ന്ത​ലോ പോ​റ​ലോ ഏ​റ്റാ​ല്‍ രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ല്‍​കേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ, വാ​ക്‌​സി​നേ​ഷ​ൻ, മൃ​ഗ​ങ്ങ​ളോ​ട് ഇ​ട​പ​ഴ​കു​മ്പോ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ചു കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കി.

പേ ​വി​ഷ​ബാ​ധ, പു​ക​യി​ല വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​നം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ തീം ​ഡാ​ന്‍​സും സൂം​ബ​യും അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്. സേ​തു​ല​ക്ഷ്മി, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്. ഹ​രീ​കു​മാ​ര്‍, മാ​ര്‍​ത്തോ​മ്മ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജി​ജി മാ​ത്യു സ്‌​ക​റി​യ, പ്ര​ധാ​ന​ധ്യാ​പി​ക മി​നി തോ​മ​സ്, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ബി​ജു ഫ്രാ​ന്‍​സി​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Photo

പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ങ്ങ​ളു​ടെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം പ​ത്ത​നം​തി​ട്ട മാ​ര്‍​ത്തോ​മ്മ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം നി​ര്‍​വ​ഹി​ക്കു​ന്നു