അറസ്റ്റ് ചെയ്തു
1572107
Wednesday, July 2, 2025 3:15 AM IST
പത്തനംതിട്ട: ട്യൂഷൻ ക്ലാസിൽ ആൺകുട്ടികളോടു മോശമായി പെരുമാറിയെന്ന പരാതിയിൽ കിടങ്ങന്നൂര്‍ കാക്കനാട്ട് പുത്തന്‍ പറമ്പില്‍ ഏബ്രഹാം അലക്സാണ്ടറെ ( 62) ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒന്നര വര്‍ഷമായി കിടങ്ങന്നൂര്‍ ജംഗ്ഷനില്‍ ട്യൂഷന് സെന്റര്‍ നടത്തുകയാണ് ഇയാൾ.
പത്തനംതിട്ട: പരിചയമുള്ള പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങളയച്ച് പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.
നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം മാധവം വീട്ടില്‍ സഞ്ജയ് എസ്.നായരാണ് (23) റിമാന്‍ഡിലായത്. പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോമ്പോഴാണ് യുവാവ് പരിചയപ്പെടുന്നത്.
ഇരുവരുടെയും നഗ്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി കൈമാറിയിട്ടുള്ളതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതിനിടയില്‍ കഴിഞ്ഞ ഡിസംബറില്‍ കുട്ടിയെ കാറില്‍ കയറ്റി തടിയൂരുള്ള അരുവിക്കുഴി വെള്ളച്ചട്ടത്തില്‍ എത്തിച്ചശേഷം ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.