തിരുവല്ലയില്‍ മിഷന് 2025
1571566
Monday, June 30, 2025 3:46 AM IST
തിരുവല്ല: തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്നത് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണെന്ന് കെപിസിസി രാഷ്ടീയകാര്യസമിതി അംഗം പ്രഫ. പി.ജെ. കുര്യന്. കോണ്‍ഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച മിഷന് 2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഈപ്പന് കുര്യന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. സേവാദള്‍ ജില്ലാ ചെയര്മാന് ശ്യാം എസ്. കോന്നി ക്ലാസെടുത്തു.
കെപിസിസി സെക്രട്ടറി എൻ.ഷൈലാജ്, റെജി തോമസ്,ജേക്കബ് പി.ചെറിയാന്, റോബിന് പരുമല, കോശി പി.സഖറിയ, അനു ജോര്‍ജ്, ലാലു തോമസ്, എബി മേക്കരിങ്ങാട്, രാജേഷ് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു.