മഹിളാ കോണ്‍ഗ്രസ് യോഗം
1571547
Monday, June 30, 2025 3:29 AM IST
പത്തനംതിട്ട: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജേബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ ഭാരവാഹികളുടെയും, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെയും നേതൃസമ്മേളനം ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
സാഹസ് യാത്ര ഓഗസ്റ്റ് 16 ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ല ബ്ലോക്കില്‍ പ്രവേശിക്കും. പത്തനംതിട്ട ജില്ലയിലെ 75 മണ്ഡലങ്ങളിലും പര്യടനം നടത്തി ഓഗസ്റ്റ് 21 ന് യാത്ര തണ്ണിത്തോട് ബ്ലോക്കിലെ അരുവാപ്പുലം മണ്ഡലത്തില്‍ പര്യവസാനിക്കും.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ . ഷംസുദ്ദീന്, മാലേത്ത് സരളാദേവി എക്സ് എംഎല്‍എ, സംസ്ഥാന ഭാരവാഹികളായ ദീപാ അനില്‍, മഞ്ജു വിശ്വനാഥ്, ആശാ തങ്കപ്പന്, അനില ദേവി, ഡിസിസി ജനറല്‍ സെക്രട്ടറി എലിസബത്ത് അബു, വൈസ് പ്രസിഡന്റുമാരായ മേഴ്സി പാണ്ടിയത്ത്, ലീല രാജന്, മേഴ്സി സാമുവല്‍, അന്നമ്മ ഫിലിപ്പ്, സുജാത മോഹന്‍, രഞ്ജിനി സുനില്‍, വസന്ത ശ്രീകുമാര്‍, സജിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രവാസി കോണ്‍ഗ്രസ് യോഗം ഇന്ന്
പത്തനംതിട്ട: കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ നേതൃസംഗമം ഇന്ന് രാവിലെ 10.30 ന് പത്തനംതിട്ട രാജീവ്ഭവന് ഓഡിറ്റോറിയത്തില്‍ നടക്കും. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് മാത്യു പാറക്കല്‍ അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, ടി ജെ മാത്യു, മോനി ജോസഫ്, കോശി ജോര്‍ജ്, ഷിബു റാന്നി എന്നിവര്‍ പ്രസംഗിക്കും.