മല്ലപ്പള്ളി താലൂക്ക് ലൈബ്രറി സംഗമം നടത്തി
1571551
Monday, June 30, 2025 3:29 AM IST
മല്ലപ്പള്ളി: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ താലൂക്ക് ലൈബ്രറി സംഗമം നടത്തി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റ്റി.കെ. ജി. നായര്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ജിനോയി ജോര്‍ജ് അധ്യക്ഷത വഹിച്ചു.
പദ്ധതി വിശദീകരണം ജില്ലാ പ്രസിഡന്റ് ഡോ. പി.ജെ ഫിലിപ്പും വായനാ സന്ദേശം സംസ്ഥാന കൗണ്‍സിലംഗം കെ.പി രാധാകൃഷ്ണനും നടത്തി.
താലൂക്ക് സെക്രട്ടറി കെ രമേശ് ചന്ദ്രൻ, ബി. വിനയസാഗർ, ബിന്ദു ചാത്തനാട്ട്, ബാബു പാലയ്ക്കൽ, ജോസ് കുറഞ്ഞൂർ, ജി അനില്‍ കുമാർ, തമ്പി കോലത്ത്, ശാലിനികുട്ടിയമ്മ, ഉണ്ണികൃഷ്ണന് നായർ, നജീബ് റാവുത്തര്‍ എന്നിവര്‍ പ്രസംഗിച്ചു.