കേരളം തെരുവ് നായ്ക്കളുടെ പിടിയിൽ: ഡി.കെ ജോണ്‍
1571553
Monday, June 30, 2025 3:29 AM IST
അടൂര്‍: തെരുവ് നായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്നു പോലും ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് പ്രഫ. ഡി.കെ. ജോണ്‍. കേരള കോണ്‍ഗ്രസ് അടൂര്‍ നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടുമുഴുവന്‍ തെരുവ് നായ്ക്കളും വന്യ മൃഗങ്ങളും കൈയടക്കി. മനുഷ്യജീവനെ ഭീഷണിയായ തെരുവുനായ്ക്കളെ സര്‍ക്കാര്‍ സംരക്ഷിക്കുകയോ അതിന് കഴിയാതെ വന്നാല്‍ മുന്‍ കാലങ്ങളിലേതു പോലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കുകയോ വേണമെന്ന് ഡി.കെ. ജോണ്‍ ആവശ്യപ്പെട്ടു.
വൈ. രാജന്റെ അധ്യക്ഷതയില്‍ ഉന്നത അധികാര സമിതി അംഗം ഡോ. ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, കൗണ്‍സിലര്‍മാരായ കെ.ആർ. രവി, ലാലി സജി, സാം ഏബ്രഹാം, വി.എസ്. ഇടിക്കുള, ജോര്‍ജ് കുളഞ്ഞിക്കൊമ്പില്‍, പി.ജി. വര്‍ഗീസ്, ജന്‍സി കടുവിങ്കല്‍, പി.ജി പാപ്പച്ചന്, ബാബു തറയില്‍, രാജേന്ദ്രന് നായര്‍ , ബിജു ജോഷ്വ വര്‍ഗീസ്, പഴകുളം രേണുകുമാര്‍, ജോണ്‍ തോമസ്, പാപ്പി ഡാനിയേല്‍, ജോര്‍ജ്് കോശി എന്നിവര്‍ പ്രസംഗിച്ചു.