ആയുര്‍വേദ തൊഴിലാളി യൂണിയന് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി
1571183
Sunday, June 29, 2025 3:43 AM IST
പത്തനംതിട്ട: നാട്ടുവൈദ്യ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കേരള ആയുര്‍വേദ തൊഴിലാളി യൂണിയന് (സിഐടിയു) സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ് രമേശന് വൈദ്യര് അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവന് മുഖ്യ പ്രഭാഷണം നടത്തി.
യൂണിയന് ജില്ലാ സെക്രട്ടറി കെ.എം. ബിനോയ് വൈദ്യന് വൈസ് പ്രസിഡന്റ് ഇക്ബാല്‍ വൈദ്യർ, ബാബു വൈദ്യൻ, പെരുംതുരുത്തി വൈദ്യർ, സ്റ്റാലില്‍ വൈദ്യർ, വിഷ്ണു ഗുരുക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.