റാന്നി പാലത്തിന് പുതിയ ടെൻഡർ
1571179
Sunday, June 29, 2025 3:43 AM IST
റാന്നി: പമ്പാനദിക്കു കുറുകെ നിർമാണം നിലച്ച പുതിയ വലിയ പാലത്തിന്റെ ടെൻഡർ തുറന്നു. പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന കരാർ കമ്പനിയായ മുളമൂട്ടിൽ കൺസ്ട്രക്ഷൻസ് എസ്റ്റിമേറ്റ് തുകയേക്കാൾ 43 ശതമാനവും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി 40 ശതമാനവും ഉയർത്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൂന്നാം തവണയും ഉയർന്ന ടെൻഡർ നിരക്കായതിനാൽ കെആർഎഫ്ബി ഇത് പരിശോധിച്ച് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. സംസ്ഥാന മന്ത്രിസഭയുടെ അനുമതിയോടുകൂടി മാത്രമേ ടെൻഡർ ഉറപ്പിക്കാനാകൂ. 26 കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് റാന്നി പാലത്തിനും അപ്രോച്ച് റോഡിനുമായി അനുവദിച്ചത്.