മാർത്തോമ്മ ശ്ലീഹയുടെ ജീവിതദർശനങ്ങൾ പിന്തുടരാനാകണം: കർദിനാൾ മാർ ആലഞ്ചേരി
1571831
Tuesday, July 1, 2025 2:38 AM IST
നിലയ്ക്കൽ: മാർത്തോമ്മ ജീവിതദർശനങ്ങൾ ഉൾക്കൊള്ളുകയും അതു സമൂഹത്തിനു പകർന്നു കൊടുക്കുകയും വേണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ മാർത്തോമ്മ ശ്ലീഹയുടെ ദുക്റാനാ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ രാവിലെ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി രൂപതയിലെ തുലാപ്പള്ളി, സീതത്തോട് ഇടവകാംഗങ്ങൾ കുർബാനയിൽ സന്നിഹിതരായിരുന്നു. ഫാ. ബെന്നി തട്ടാപറന്പിൽ, ഫാ. സോണി, ഫാ.ഷൈജു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ യാക്കോബായ സഭ തുന്പമൺ ഭദ്രാസനത്തിലെ ഫാ. എബി സ്റ്റീഫൻ എന്നിവർ കുർബാന അർപ്പിച്ചു.