ടിഇസി നവീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു
1571564
Monday, June 30, 2025 3:43 AM IST
പുല്ലാട്: തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പുല്ലാട് ശാഖയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം നിര്‍വഹിച്ചു.
ബാങ്ക് ചെയര്മാന് ഡോ. ജേക്കബ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ജോര്ജ്കുരുവിള, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, കെഎസ്ഐഡിസി ചെയര്മാന് ഫിലിപ്പോസ് തോമസ് ഗ്രാമപഞ്ചായത്തംഗം സോണി കുന്നപ്പുഴ, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ അജയകുമാര്‍ വല്ല്യുഴത്തിൽ,
എം.കെ. സന്തോഷ് കുമാർ, അജിത് പുല്ലാട്, പ്രഫ. പി.എം. വര്‍ഗീസ്, ബാങ്ക് ഭരണ സമിതിയംഗങ്ങളായ ഡോ. ജി. അംബികാദേവി, വി. കെ. ശ്രീധരന്‍പിള്ള, ടി.എൻ. ചന്ദ്രശേഖരന് നായര്‍, അനില്‍ ഏബ്രഹാം, പി. സി. മാത്യു, മനു ഭായി മോഹൻ, ബാങ്ക് സി.ഒ. കെ. മോഹനൻ, ശാഖ മാനേജര്‍ കെ.ജി. രാജേന്ദ്രന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.