വെച്ചൂച്ചിറ നവോദയയിൽ മെറിറ്റ് ഡേ
1571186
Sunday, June 29, 2025 3:48 AM IST
വെച്ചൂച്ചിറ: ജവഹർ നവോദയ വിദ്യാലയത്തിലെ മെറിറ്റ് ഡേയുടെയും മ്യൂസിയം കോർണറിന്റെയും ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു.
മെറിറ്റ് ഡേ ചടങ്ങിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ദേശീയതലത്തിൽ ഒന്നാമതെത്തിയ നിഭ എൻ. പ്രഭയെയും സയൻസ് വിഷയങ്ങളിൽ ഒന്നാമത് എത്തിയ അഭിനവ് ലാലിനെയും 10 12 ക്ലാസുകളിൽ സ്കൂളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ കുട്ടികളെയും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മറ്റു കുട്ടികളെയും ആദരിച്ചു.
വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ഇ. വി വർക്കി വാർഡ് അംഗങ്ങളായ ടി. കെ. ജയിംസ്, രമാദേവി, പ്രസന്നകുമാരി, നവോദയ പ്രിൻസിപ്പൽ വി. സുധീർ, വൈസ് പ്രിൻസിപ്പൽ രശ്മി, അധ്യാപികമാരായ തങ്കമണി, റാണി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.