ലഹരിവിരുദ്ധ ക്യാമ്പ് നടത്തി
1571560
Monday, June 30, 2025 3:43 AM IST
തിരുവല്ല: അന്തര്‍ദേശീയ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് സോമന് താമരച്ചാലില്‍ അധ്യക്ഷത വഹിച്ചു.
കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ഏബ്രഹാം, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.ബി. അനീഷ്, ബ്ലോക്ക് അംഗങ്ങളായ വിജി നൈനാൻ, ജിനു തോമ്പുംകുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിവില്‍ എക്സൈസ് ഓഫീസര്‍ ഷിജു ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. തുടര്‍ന്ന് ബ്ലോക്ക് പരിധിയിലുള്ള വിവിധ ക്ലബുകള്‍ തമ്മില്‍ കായികമത്സരങ്ങള്‍ നടത്തി.