ലഹരിമുക്ത നഗരം ജില്ലാതല ഉദ്ഘാടനം
1571187
Sunday, June 29, 2025 3:48 AM IST
പത്തനംതിട്ട: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വ്യാപാര - വ്യവസായ മേഖലയിൽ ലഹരി മുക്ത നഗരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഡിവൈഎസ്പി എസ്. അഷാദ് നിർവഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അധ്യക്ഷത വഹിച്ചു.
ഗവൺമെന്റ് നിരോധിച്ചതും ആരോഗ്യത്തിന് ഹാനികരവുമായ ലഹരി ഉത്പന്നങ്ങൾ പൂർണമായി ഉപേക്ഷിച്ച് വിപണനവും വിതരണവും തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാതലയോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാംപരുവാനിക്കൽ, യൂണിറ്റ് ജനറൽ സെക്രട്ടറി അലിഫ്ഖാൻ, ട്രഷറാർ ബെന്നി ഡാനിയേൽ,നൗഷാദ് റോളക്സ്, കെ.സുരേഷ്ബാബു, വിജോ ജേക്കബ് വർഗീസ്, ഷാജൻ ഏബഹാം, ഉണ്ണികൃഷ്ണൻ മാണിക്യം, ലീനാ വിനോദ്, എം.ജോർജ് വർഗീസ്, സോണിയ, കെ.വി. ഓമനക്കുട്ടൻ, സജി കരിമ്പനക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.